Kodiyathur

ഇനി അവര്‍ ബെഞ്ചിലിരുന്ന് പഠിക്കും. കുട്ടിക്കൂട്ടത്തിന്റെ ട്യൂഷന്‍ സെന്ററിന് ബെഞ്ചും ഡെസ്‌കും സമ്മാനിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി

കൊടിയത്തൂര്‍ : ചേലാന്‍കുന്നിലെ കുട്ടിക്കൂട്ടം ആരംഭിച്ച ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ത്ഥികള്‍ ഇനി മുതല്‍ ബെഞ്ചിലിരുന്ന് പഠിക്കും. വെല്‍ഫെയര്‍ പാര്‍ട്ടി ഗോതമ്പറോഡ് യൂനിറ്റാണ് ഇവര്‍ക്ക് ആവശ്യമായ ബെഞ്ചും ഡെസ്‌കും സമ്മാനിച്ചത്. ചേലാന്‍കുന്ന് അംഗനവാടിയുടെ മുകളില്‍ എട്ടാം ക്ലാസ്സുകാരന്‍ ഹാദിഷ് ടി.കെ യുടെ നേതൃത്വത്തിലാരംഭിച്ച ട്യൂഷന്‍ സെന്റെറിനാണ് വെല്‍ഫയെര്‍ പാര്‍ട്ടിയുടെ വക നാല് സെറ്റ് ബെഞ്ചും ഡെസ്‌കും ഒരു മേശയും നല്‍കിയത്.

ഫര്‍ണിച്ചര്‍ സമര്‍പ്പണവും കുട്ടി അധ്യാപകരെ ആദരിക്കലും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം അസ്ലം ചെറുവാടി ഉദ്ഘാടനം ചെയ്തു.
യൂനിറ്റ് പ്രസിഡന്റ് അഷ്‌റഫ് പി.കെ അധ്യക്ഷനായി. കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പുതിയോട്ടില്‍ ബഷീര്‍, വാര്‍ഡ് മെംബര്‍ രതീഷ് കളക്കുടിക്കുന്ന്, ചേലാന്‍കുന്ന് അംഗനവാടി അധ്യാപിക സല്‍മത്ത് ടീച്ചര്‍, പിടിഎംഹൈസ്‌കൂള്‍ അധ്യാപകന്‍ ഫാസില്‍ കാരാട്ട്, ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി അംഗം ആദില, എ.എം.ഐ ജീറോഡ് പ്രിന്‍സിപ്പല്‍ റന്‍തീസ്, ഷംന, ഹാദിഷ് ടി.കെ തുടങ്ങിയവര്‍ സംസാരിച്ചു.

സാലിം ജീറോഡ് സ്വാഗതവും ബാവ പവര്‍വേള്‍ഡ് നന്ദിയും പറഞ്ഞു. കലാഭവന്‍ ബാലു, ഫൈസല്‍ കുന്നത്ത് എന്നിവരുടെ ഗാനവിരുന്ന് അരങ്ങേറി. വാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ മുള്ളന്‍മട അബ്ദുറഹിമാന്‍, കണ്‍വീനര്‍ സിദ്ദീഖ് ചാലില്‍, മുജീബ് എന്‍, ടി.കെ മുജീബ്, മുജീബ് മൈലാടി എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Leave a Reply

Back to top button