Thiruvambady
തിരുവമ്പാടി പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു

തിരുവമ്പാടി : തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവമ്പാടി പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു. തിരുവമ്പാടി പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിയുടെ വികസനവിരുദ്ധതയ്ക്കും അഴിമതിക്കും കെടുകാര്യസ്ഥതക്കും അധികാര ദുർവിനിയോഗത്തിനും എതിരെയായിരുന്നു സമരപരിപാടി.
മാർച്ച് സിപിഐഎം ഏരിയ സെക്രട്ടറി വി കെ വിനോദ് ഉദ്ഘാടനം ചെയ്തു. ജോയി മ്ലാങ്കുഴി അധ്യക്ഷനായി ‘സി എൻ പുരുഷോത്തമൻ ,വിശ്വംഭരൻ ഗോപിലാൽ ,ഫൈസൽ ചാലിൽ ,ജോസ് അഗസ്റ്റിൻ ,കെ ഡി ആന്റണി ,കെ എം ബേബി ഗണേശ് ബാബു, എന്നിവർ സംസാരിച്ചു ഫിറോസ് ഖാൻ സ്വാഗതം പറഞ്ഞു. നേരത്തെ തിരുവമ്പാടി അങ്ങാടിയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുക്കുന്ന പ്രകടനമായാണ് പഞ്ചായത്ത് ഓഫീസിനു മുന്നിലെത്തിയത്






