Thiruvambady

തിരുവമ്പാടി പഞ്ചായത്ത് ശുചീകരണഫണ്ട് ലാപ്സാക്കിയതിൽ പ്രതിഷേധം

തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്ത് 38 ലക്ഷംരൂപ ശുചീകരണഫണ്ട് ലാപ്സാക്കിയതിൽ എൽഡിഎഫ് മെമ്പർമാരുടെ പ്രതിഷേധം.
ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും മലിനജലം ഒഴുക്കിവിടുന്നതിനുമായി 2020-2021 വാർഷികപദ്ധതിയിൽ ശുചീകരണഫണ്ട് ഉപയോഗിച്ച് അഴുക്കുചാൽ നിർമിക്കാൻ നീക്കിവെച്ചിരുന്ന 38 ലക്ഷംരൂപ അഞ്ചുവർഷമായി തിരിഞ്ഞുനോക്കാതെ ഇപ്പോൾ ലാപ്സാക്കിയിരിക്കുകയാണെന്ന് ഇടത് മെമ്പർമാർ പറഞ്ഞു.

റിവിഷൻ നടത്തി ഈ ഫണ്ട് മറ്റു വാർഡുകളിൽ ഉപയോഗിക്കാമായിരുന്നിട്ടും ഒരു നീക്കവുമുണ്ടായില്ല.ഭരണമുന്നണിയിലെ വിഭാഗീയതയാണ് ഫണ്ട് നഷ്ടപ്പെടാൻ ഇടവരുത്തിയതെന്നും എൽഡിഎഫ് മെമ്പർമാർ ആരോപിച്ചു. ഭരണസമിതിയോഗത്തിൽ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധമറിയിച്ച്‌ ഇറങ്ങിപ്പോക്ക് നടത്തി.പ്രതിഷേധയോഗത്തിൽ പ്രതിപക്ഷനേതാവ് കെ.എം. മുഹമ്മദലി, കെ.ഡി. ആന്റണി, റംല ചോലക്കൽ, രാധാമണി ദാസൻ, ബീന ആറാംപുറത്ത്, അപ്പു കോട്ടയിൽ, കെ.എം. ബേബി എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button