തിരുവമ്പാടി സർവീസ് ബാങ്ക് പൊതുയോഗം

തിരുവമ്പാടി : തിരുവമ്പാടി സഹകരണബാങ്ക് വാർഷിക പൊതുയോഗം ബാങ്ക് പ്രസിഡന്റ് ജോസ് മാത്യു ഉദ്ഘാടം ചെയ്തു. മുൻകാല പ്രസിഡന്റുമാരായ തോമസ് വർഗീസ് കണ്ടത്തുംതൊടികയിൽ, ടി.പി. ജോയി തോമരക്കാട്ടിൽ, ബേബി മാത്യു, കെ.കെ. തോമസ്, ജോളി ജോസഫ്, സി.എൻ. പുരുഷോത്തമൻ, കെ.എം. മുഹമ്മദാലി എന്നിവരെയും അടിയന്തിരാവസ്ഥക്കാലത്ത് ജയിൽവാസമനുഷ്ഠിച്ച സോഷ്യലിസ്റ്റ് നേതാവ് അബ്രഹാം മാനുവൽ, കെ.സി. സയിദ് മുഹമ്മദ്, പി.പി. ജനാർദനൻ എന്നിവരെയും ആദരിച്ചു.
ഗ്രാമപ്പഞ്ചായത്ത് ഹരിതകർമസേനാംഗങ്ങൾക്കും മികച്ച വിജയംനേടിയ ബാങ്ക് ജീവനക്കാരുടെ കുട്ടികൾക്കും ഉപഹാരം നൽകി. പാലിയേറ്റീവ് രംഗത്ത് മാതൃകാപ്രവർത്തനത്തിന് ലിസ പെയിൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റിന് ബാങ്കിന്റെ സഹായം കൈമാറി. ഫിറോസ് ഖാൻ അധ്യക്ഷനായി. സി. ഗണേഷ് ബാബു, ജോയി മ്ലാക്കുഴിയിൽ, പ്രീതി രാജീവ്, പി.ജെ. ജെനീഷ്, പി.എസ്. ധന്യ, അശ്വതി, കമല, പി.പി. വിനോദ്, സ്വരാജ് എന്നിവർ സംസാരിച്ചു.







