അങ്കണവാടി കെട്ടിടോദ്ഘാടനം നാടിന്റെ ഉത്സവമായി

കാരശ്ശേരി : ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ അങ്കണവാടിക്ക് മനോഹരമായ കെട്ടിടം യാഥാർഥ്യമായതോടെ ഉദ്ഘാടനം നാടിന്റെ ഉത്സവമായി. നോർത്ത് കാരശ്ശേരി അങ്കണവാടിക്ക് നിർമിച്ച കമ്പളവൻ ഉമ്മാച്ച മെമ്മോറിയൽ കെട്ടിടോദ്ഘാടനമാണ് കലാമേളയുടെ പകിട്ടിൽ നടന്നത്. പ്രദേശത്തെ സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെപ്പേർ പങ്കെടുത്ത പരിപാടിയിൽ അങ്കണവാടി കുട്ടികളുടെയും കൗമാരപ്രായക്കാരുടെയും പൂർവവിദ്യാർഥികളുടെയും അമ്മമാരുടെയും കലാപരിപാടികളും ഗാനമേളയും അരങ്ങേറി. പങ്കെടുത്തവർക്കെല്ലാം പായസവും ചിക്കൻ ബിരിയാണിയും നൽകി.
കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിന്റെ 17.8 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തിന്റെ 12 ലക്ഷം രൂപയും ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. കെട്ടിടനിർമാണത്തിനുള്ള നാലുസെൻറ്് സ്ഥലവും അതിലേക്കുള്ള റോഡും കമ്പളവൻ ഉമ്മാച്ചയുടെ മക്കളാണ് സൗജന്യമായി നൽകിയത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്് അരിയിൽ അലവി കെട്ടിടം ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം എം.എ സൗദ അധ്യക്ഷയായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്് സുനിതാരാജൻ വൈസ് പ്രസിഡൻറ്് ജംഷിദ് ഒളകര, വാർഡംഗം വി.പി. സ്മിത ,സത്യൻ മുണ്ടയിൽ, ശാന്താദേവി മൂത്തേടത്ത്, കെ. കൃഷ്ണദാസൻ, ആമിന എടത്തിൽ, അങ്കണവാടി ടീച്ചർ ജിഷ മന്ത്ര, സിഡിപിഒ പ്രസന്നകുമാരി, ഐസിഡിഎസ് സൂപ്പർവൈസർ എസ്. സുസ്മിത, പി. പ്രേമദാസൻ, സമാൻ ചാലൂളി, റീന പ്രകാശ്, കുന്നുമ്മൽ മമ്മദ്, കെ. കോയ, ആലി കമ്പളവൻ, കെ.കെ. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.






