Kodanchery

വിഷൻ-2025 സൗജന്യ നേത്രപരിശോധന ക്യാംപ് സംഘടിപ്പിച്ചു

കോടഞ്ചേരി : കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റും,ഓർക്കിഡ് ഐ ക്ലിനിക്ക് & ഓപ്റ്റിക്കൽസും സംയുക്തമായാണ് ‘വിഷൻ-2025’ എന്ന പേരിൽ സൗജന്യ നേത്ര പരിശോധന ക്യാംപ് നടത്തിയത്.സ്കൂൾ പ്രിൻസിപ്പൽ വിജോയ് തോമസ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സ്കൗട്ട് ഗ്രൂപ്പ് ലീഡർ അലൻ ഷിജോ സ്വാഗതമാശംസിച്ചു.ഗൈഡ് ഡെൽന മനോജ് ചടങ്ങിൽ നന്ദിയർപ്പിച്ചു സംസാരിച്ചു.തുടർന്ന് 200ഓളം വരുന്ന വിദ്യാർത്ഥികളോടൊപ്പം അദ്ധ്യാപക-അനദ്ധ്യാപകരും ക്യാംപിൽ പങ്കെടുത്തു.കോടഞ്ചേരി ഓർക്കിഡ് ഐ ക്ലിനിക്ക് മാനേജർ സ്വപ്ന ഭാസ്ക്കർ,ഒപ്ടോമെട്രിസ്റ്റുമാരായ അയിഷ ഫിദ,ജുഫൈറ കെ,ഫാത്തിമ സാനിയ എന്നിവർ ചേർന്ന് നേത്ര പരിശോധന നടത്തി.

നിരന്തരമായ സ്ക്രീൻ ഉപയോഗവും,ഇൻഫെക്ഷൻ കാരണവും അറുപതിലേറെ വിദ്യാർത്ഥികളുടെ കണ്ണുകളുടെ ആരോഗ്യത്തെ ബാധിച്ചതായി കണ്ടെത്തി.ആറ് മാസത്തിനുള്ളിൽ വിദ്യാർത്ഥികൾക്കും അവരുടെ കുടുംബത്തിലെ അഞ്ച് അംഗങ്ങൾക്കും ഡോക്ടറുടെ സൗജന്യ നേത്ര പരിശോധനയും,തുടർന്ന് ആവശ്യമെങ്കിൽ 30% ഡിസ്കൗണ്ട് റേറ്റിൽ കണ്ണടയും നൽകുമെന്ന് കോടഞ്ചേരി ഓർക്കിഡ് ക്ലിനിക്ക് മാനേജ്മെൻ്റ് അറിയിച്ചു.
സ്കൗട്ട് – ഗൈഡ് ട്രൂപ്പ് കമ്പനി ലീഡേഴ്സ്,പട്രോൾ ലീഡേഴ്സ്,സ്കൗട്ട് മാസ്റ്റർ ഷീൻ.പി.ജേക്കബ്,ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ് എന്നിവർ ക്യാംപിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button