Thiruvambady

ബ്ലാക്ക്‌ മാനെന്ന് സംശയിച്ച് കൂടരഞ്ഞി സ്വദേശിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു.

തിരുവമ്പാടി : രാത്രിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ പുന്നക്കൽ തറിമറ്റത്ത് കണ്ട കൂടരഞ്ഞി സ്വദേശിയായ പ്രകാശനെ ബ്ലാക്ക്‌ മാനെന്ന് സംശയിച്ച് നാട്ടുകാർ പിടികൂടി തിരുവമ്പാടി പോലീസിൽ ഏല്പിച്ചു. നിരവധി മോഷണ കേസുകളിൽ പ്രതിയായ ഇയാളെ ഡോക്ടരുടെ നിർദ്ദേശ പ്രകാരം നിരീക്ഷണത്തിൽ ആക്കുകയും തുടർ നടപടികൾ ആരംഭിക്കുകയും ചെയ്തതായി തിരുവമ്പാടി പോലീസ് പറഞ്ഞു.

തിങ്കളാഴ്ച രാത്രിയിലാണ് സംഭവം, തറിമറ്റത്ത് രാത്രി 8 മണിയോടുകൂടി വീടുകളുടെ പരിസരത്തു കൂടി സംശയകരമായ രീതിയിൽ സഞ്ചരിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നാട്ടുകാർ പിടികൂടി ചോദ്യം ചെയ്തത്, തുടർന്ന് തിരുവമ്പാടി പോലീസിനെ വിവരമറിയിക്കുകയും പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മുൻപും പല കേസുകളിൽ പ്രതിയായ ഇയാൾ കഞ്ചാവ് വിൽപ്പന സംബന്ധമായ കാര്യങ്ങൾക്കാണ് ഇവിടെ എത്തിയതെന്ന് സംശയിക്കുന്നു എന്നും തിരുവമ്പാടി പോലീസ് പറഞ്ഞു.

Related Articles

Leave a Reply

Back to top button