Mukkam

മുക്കം നഗരസഭ: എൽഡിഎഫ് ആദ്യഘട്ട സ്ഥാനാർഥികളായി

മുക്കം : ഇടതുപക്ഷസർക്കാരും നഗരസഭയും നടപ്പാക്കിയ ക്ഷേമപദ്ധതികൾ തുടരാൻ തദ്ദേശതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം പറഞ്ഞു. മുക്കം നഗരസഭാ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ മുക്കം ഓർഫനേജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ. മോഹനൻ അധ്യക്ഷനായി. നഗരസഭയിലെ 34 ഡിവിഷനിൽ 27 ഇടത്തെ സ്ഥാനാർഥികളെ കൺവെൻഷനിൽ സിപിഎം മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി ദിപു പ്രേംനാഥ് പ്രഖ്യാപിച്ചു.

സ്ഥാനാർഥികൾ

ഭാവനാ വിനോദ് (1), ഫാഹിസ് പുഞ്ചാരത്ത്‌ (2), എൻ.എ. ജസീല (3), ജെസ്സി രാജൻ (4), ആരിഫ കമ്പക്കോടൻ (5), ഉഷാകുമാരി (6), സി.എ. പ്രദീപ്‌കുമാർ (7), കെ. റാഷിദ് (9), അനിതാ ബാബു (10), സുനിൽ പൊയ്യേരി (11), റൈനീഷ് നീലാംബരി (12), സജീഷ് വായലത്ത് (13), പി. സൗദാമിനി ടീച്ചർ (14), ബിന്ദു രാജൻ (15), കെ.പി. ചാന്ദിനി (16), കെ. രാജൻ (17), വി. ലീല പൊറ്റശ്ശേരി (22), രാജേഷ്‌കുമാർ (23), കെ. ബാബു (24), കെ.പി. ബിന്ദു (25), ഗീതാ സദാനന്ദൻ (26), മനീഷ ഉള്ളാട്ടിൽ (27), വളപ്പിൽ ശിവശങ്കരൻ (28), അബ്ദുൾ അസീസ് വാർപ്പിൽ (29), ഗോൾഡൻ ബഷീർ (32), റെജീന അരീക്കാടൻ (33), ഫസീല കിഴക്കെ കണ്ടിയിൽ (34).

ബാക്കി ഡിവിഷനുകളിലെ സ്ഥാനാർഥികളെ അടുത്തദിവസം പ്രഖ്യാപിക്കും. ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി വി. കുഞ്ഞാലി, സിപിഎം ജില്ലാസെക്രട്ടേറിയറ്റംഗം ടി. വിശ്വനാഥൻ, സലാം പൈറ്റൂളി, വി.കെ. വിനോദ്, ടാർസൻ ജോസ്, പി.ടി. ബാബു, സി.എ. പ്രദീപ്കുമാർ, എൻ. ചന്ദ്രൻ, ഇളമന ഹരിദാസ് എന്നിവർ സംസാരിച്ചു. 251 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപവത്കരിച്ചു. ഭാരവാഹികൾ: കെ. മേഹനൻ (ചെയ.), കെ.ടി. ബിനു (ജന. കൺ.).

Related Articles

Leave a Reply

Back to top button