Kodiyathur
ബൈക്കിലെത്തിയ സംഘം ആളുമാറി യുവാക്കളെ മർദിച്ചതായി പരാതി

കൊടിയത്തൂർ : ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചു പുറത്തിറങ്ങുകയായിരുന്ന യുവാക്കളെ ബൈക്കിലെത്തിയ സംഘം മർദിച്ചതായി പരാതി. കാരശ്ശേരി നെല്ലിക്കാപ്പറമ്പ് സ്വദേശികൾക്കാണ് ക്രൂരമായ മർദനമേറ്റത്. രാത്രി പത്തരയോടെ കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് -ചെറുവാടി റോഡിലെ അൽനൂർ കുഴിമന്തി കടയിൽ ആണ് സംഭവം.
ഭക്ഷണം കഴിച്ചുപുറത്തിറങ്ങുമ്പോൾ ബൈക്കിൽ എത്തിയസംഘം ആക്രമിക്കുകയായിരുന്നു. മർദിച്ച ആളുകളെ തങ്ങൾക്ക് അറിയില്ലെന്നും ആളുമാറി മർദിച്ചതെന്ന് സംശയിക്കുന്നതായും യുവാക്കൾ മുക്കം പോലീസിൽ പരാതി നൽകി. കാരശ്ശേരി നെല്ലിക്കാപ്പറമ്പ് സ്വദേശികൾക്കാണ് മർദനമേറ്റത്.







