Kodiyathur
യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് ഒന്നാംവാർഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് യുഡിഎഫ് പഞ്ചായത്ത് കൺവീനർ യു.പി. മമ്മദ് ഉദ്ഘാടനംചെയ്തു. ഒന്നാംവാർഡ് യുഡിഎഫ് കമ്മിറ്റി ചെയർമാൻ ടി.ടി. അബ്ദുറഹിമാൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥി വി.എൻ. സുഹൈബ് (കൊച്ചുമോൻ), ടി.കെ. അബൂബക്കർ, കെ.പി. അബ്ദുറഹിമാൻ, എം.എ. അബ്ദുറഹിമാൻ, കെ.എം.സി. വഹാബ്, ഇ.എ. നാസർ, റഫീഖ് കുറ്റിയോട്ട്, ഇ. കുഞ്ഞിമായിൻ, കെ.ടി. ഹമീദ്, ഇ.എ. ജബ്ബാർ എന്നിവർ പ്രസംഗിച്ചു.







