Thiruvambady
താക്കോൽദാനം നടത്തി.

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെട്ട, സ്വന്തമായി ഭൂമിയുള്ള ഭവന രഹിതർക്ക് വീടു നിർമ്മിച്ച് നൽകുന്നതിന്റെ ഭാഗമായി പൂർത്തിയാക്കിയ വീടിന്റെ താക്കോൽ, വിധവയായ മേരി കാട്ടാർകുഴിക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ കൈമാറി. ഇപ്പോൾ ലൈഫ് പദ്ധതി പ്രകാരം 72 വീടുകളുടെ പണി പഞ്ചായത്തിൽ പൂർത്തിയായിട്ടുണ്ട്.
40 തോളം വീടുകളുടെ പണി പുരോഗമിക്കുന്നു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ഗീത വിനോദ്, തൊഴിലുറപ്പ് മേറ്റ് തങ്കമ്മ, യൂത്ത് കോഡിനേറ്റർ ജിബിൻ പി ജെ എന്നിവർ ആശംസകൾ അറിയിച്ചു.






