Kodanchery

തേനീച്ചയുടെ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക്

കോടഞ്ചേരി: കോടഞ്ചേരി തിരുവമ്പാടി റോഡിൽ കുന്നത്തു പടിയിൽ നിരവധിപേർക്ക് കാട്ടു തേനീച്ചയുടെ കുത്തേറ്റു. ഉച്ചയ്ക്ക് 12 മണി മുതലാണ് ഇളകിയ തേനീച്ചകൂട്ടം ആളുകളെ കുത്താൻ തുടങ്ങിയത്. സമീപവാസികളെയും ഇതുവഴി പോയ യാത്രക്കാർക്കും ആണ് കുത്തേറ്റത്.

പരിക്കേറ്റവരെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11 പേരാണ് കുത്തേറ്റ് ഹോസ്പിറ്റലിൽ എത്തി ചികിത്സ തേടിയത് . ഇതിൽ ഒരാളെ അഡ്മിറ്റ് ചെയ്തു. മറ്റ് അഞ്ചുപേർ ഇപ്പോൾ ഒബ്സർവേഷനിൽ തുടരുന്നു.

കോടഞ്ചേരി സ്വദേശികളായ ജോസ് കുന്നത്ത്, അതുൽ സണ്ണി ഇളയിടത്ത്, ബിജു വളയത്തിൽ, ബാബു പുളിമൂട്ടിൽ, മക്കോളിൽ ഷീന, മകൻ ജിയോസ്,ചെറുപുഴ സ്വദേശി സംഗീത് കെ ജെ, മീനങ്ങാടി സ്വദേശി സുനിൽ എം കെ, ചെമ്പുകടവ് സ്വദേശി കളപ്പുരക്കൽ ഷാജി എന്നിവർക്കാണ് തേനീച്ചയുടെ ആക്രമത്തിൽ പരിക്കേറ്റത്.

Related Articles

Leave a Reply

Back to top button