Kodanchery
വനിതാ ദിനം ആഘോഷിച്ചു

കോടഞ്ചേരി : ലോക വനിതാദിനത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കോടഞ്ചേരി യൂണിറ്റ് വനിത വിംഗ് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യയെ ആദരിച്ചു. കോടഞ്ചേരി യൂണിറ്റ് വനിതാവിങ് വനിത ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വീടിന്റെയും കുഞ്ഞുങ്ങളുടെയും പ്രായമായവരുടെയും ഉത്തരവാദിത്തങ്ങളും നിറവേറ്റി കുടുംബത്തിനുവേണ്ടി വ്യാപാരത്തിലും സമയം കണ്ടെത്തിയ വനിത വിങ് പ്രവർത്തകരെ പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ അഭിനദിച്ചു.
വ്യാപാര ഭവനിൽ വെച്ചു നടന്ന ചടങ്ങിൽ വനിതാവിങ് പ്രസിഡന്റ് ജോഷി ബിജു അദ്ധ്യഷത വഹിച്ചു യോഗം യൂണിറ്റ് പ്രസിഡന്റ് റോബർട്ട് അറയ്ക്കൽ യോഗം ഉദ്ഘാടനം ചെയ്തു.ടെന്നിസൺ സി ജെ ,റോയി തോമസ് , സതി കുമാരൻ, ബുഷ്റ, സിനി ഷാജി, മഞ്ജു, സെലിൻ,ക്യൂൻ ഷാജി വിദ്യ നിബു എന്നിവർ ആശംസകൾ അറിയിച്ചു.







