അഗസ്ത്യമുഴി – കൈതപ്പൊയിൽ റോഡ് വേഗത്തിലാക്കാൻ അവലോകന യോഗം

തിരുവമ്പാടി: അഗസ്ത്യമുഴി – കൈതപ്പൊയിൽ റോഡിൻ്റെ നിർമ്മാണപുരോഗതി അവലോകനം ചെയ്തു.
തിരുവമ്പാടി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ജോർജ് എം തോമസ് എം.എൽ.എ യുടെ അധ്യക്ഷതയിലായിരുന്നു യോഗം.
വാട്ടർ അതോരിറ്റി, പി.ഡബ്ബി.യു.ഡി, കെ.എസ്.ഇ.ബി എന്നിവയുടെ എക്സിക്യൂട്ടിവ് എഞ്ചിനിയർമാരും കരാറുകാരും റോഡു കമ്മറ്റി ഭാരവാഹികളും പങ്കെടുത്തു.
കെ എസ് ഇ ബി യുടെ പ്രവർത്തികൾ അടിയന്തിരമായി തീർക്കാനും തുടർന്ന് പി ഡബ്ളിയു ഡി – യു ടെ യും കേരള വാട്ടർ അതോറിറ്റിയുടേയും പ്രവർത്തികൾ പൂർത്തീകരിക്കാനും തീരുമാനിച്ചു. തിരുവമ്പാടി ടൗണിലെ പ്രവർത്തികൾ ജൂൺ 6, 7, 8 -തിയ്യതികളിൽ ശക്തിയായി നടത്തണമെന്നു തീരുമാനിച്ചു.
എല്ലാ പ്രവർത്തികളും എത്രയും വേഗത്തിൽ, മഴക്കാലത്ത് പൊതുജനങ്ങൾക്ക് കഷ്ടത വരാതെ തീർക്കണമെന്നും തീരുമാനിച്ചു.
റോഡ് പ്രവർത്തികൾ ഇഴഞ്ഞുനീങ്ങുന്നതിന്റെ ഭാഗമായി നിരവതി ആക്ഷേപങ്ങൾ ഉയർന്ന വരുന്ന സാഹചര്യത്തിലാണ് അടിയന്തരമായി പ്രവർത്തി വേഗത്തിലാക്കാൻ തീരുമാനിച്ചത്.







