Kozhikode

കോഴിക്കോട് ഡിപ്പോയിൽ നിന്ന് 33 അന്തർ ജില്ലാ സർവീസുകൾ

കോഴിക്കോട്: കെ.എസ്. ആർ.ടി.സി കോഴിക്കോട് ഡിപ്പോയിൽ നിന്ന് ഇന്ന് 33 അന്തർ ജില്ലാ സർവീസുകൾ നടത്തും. കണ്ണൂർ, വയനാട്ടിലെ സുൽത്താൻ ബത്തേരി, മാനന്തവാടി, കല്പറ്റ, മലപ്പുറത്തെ എടപ്പാൾ എന്നീ ഡിപ്പോകളിലേക്കാണ് സർവീസ്. തൃശൂർ ഡിപ്പോയിലെ ബസുകൾ കുറ്റിപ്പുറം വരെ വരുമെങ്കിൽ കോഴിക്കോട്ട് നിന്നുള്ളവയും അവിടെ വരെ സർവീസ് നടത്തുമെന്ന് ഡി.‌ടി.ഒ അറിയിച്ചു

രാവിലെ ആറ് മുതൽ സർവീസ് ആരംഭിക്കും. യാത്രക്കാർ കുറവാണെങ്കിൽ ഇത് ഏഴ് മണിയിലേക്ക് മാറ്റും. രാത്രി ഒമ്പതിന് തിരിച്ചെത്തുന്ന വിധത്തിലാണ് കോഴിക്കോട്ടെ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

മാനന്തവാടിയി ബസുകൾ വൈകിട്ട് നാലിന് തന്നെ സർവീസ് നിറുത്തും. ഇന്ന് യാത്രക്കാർ ധാരാളമുണ്ടെങ്കിൽ നാളെ മുതൽ കൂടുതൽ സർവീസുകൾ ആരംഭിക്കും. യാത്രക്കാർ കുറവാണെങ്കിൽ സർവീസുകൾ വെട്ടിക്കുറക്കും. സ്ഥാന സർക്കാരിന്റെ തീരുമാന പ്രകാരം സാധാരണ നിരക്കിൽ എല്ലാ സീറ്റുകളിലും യാത്രക്കാരെ കയറ്റും

Related Articles

Leave a Reply

Back to top button