Kodanchery

കോടഞ്ചേരി മലപുറം റോഡ് പണി വേഗത്തിലാക്കണം വ്യാപാരി വ്യവസായി ഏകോപനസമിതി

കോടഞ്ചേരി:മലയോര ഹൈവേയുടെ ഭാഗമായി നടക്കുന്ന കോടഞ്ചേരി മലപുറം റോഡ് നിർമാണപ്രവർത്തികൾ ഇഴഞ്ഞ് നീങ്ങുന്ന സാഹചര്യത്തിൽ നിർമാണ പ്രവർത്തികൾ വേഗത്തിലാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി കോടഞ്ചേരി യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

ജനറൽ ബോഡി യോഗം ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിക ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് റോബർട്ട്‌ അറക്കൽ അധ്യക്ഷത വഹിച്ചു ടെന്നിസൺ ചാത്തംകണ്ടം, പി. പ്രേമൻ, ജിൽസ് പേരിച്ചേരി, അസ്‌ലം മുക്കം,മൊയ്‌ദീൻ കുട്ടി ഈങ്ങാപ്പുഴ, പോൾസൺ അറക്കൽ, റോയ് തോമസ്, ഷൈസു ജോൺ, ഷെല്ലി ചാക്കോ. എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി റോബർട്ട്‌ അറക്കലിനെ പ്രസിഡന്റായും ടെന്നിസൺ, ചാത്തം കണ്ടത്തിലിനെ ജനറൽ സെക്രട്ടറിയായും റോയി തോമസിനെ ട്രഷറയും തെരഞ്ഞെടുത്തു.

Related Articles

Leave a Reply

Back to top button