Kerala

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് ചെന്നൈയില്‍ നിന്നെത്തിയ പാലക്കാട് സ്വദേശിനി

പാലക്കാട്: സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശിനി മീനാക്ഷിയമ്മാള്‍ (73) ആണ് വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ചൊവ്വാഴ്ച രാത്രി മരണപ്പെട്ട മീനാക്ഷിയമ്മാളിന്റെ കൊവിഡ് പരിശോധന ഫലം ഇന്നാണ് ലഭിച്ചത്. ഇതോടെ കൊവിഡ് മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 12 ആയി ഉയര്‍ന്നു. മേയ് 25നാണ് ചെന്നൈയില്‍ നിന്ന് വാളയാര്‍ വഴി മീനാക്ഷിയമ്മാള്‍ നാട്ടിലെത്തിയത്. ശ്രീകൃഷ്ണപുരത്തെ സഹോദരന്റെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേ പനിയും പ്രമേഹവും കൂടി. ശേഷം മേയ് 28-ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആദ്യ പരിശോധന ഫലം നെഗറ്റീവായിരുന്നെങ്കിലും മരണശേഷം വീണ്ടും പരിശോധിച്ചപ്പോഴാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇവരുടെ സഹോദരന്റെ മകന്റെ കുട്ടിയും പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. കുട്ടിയുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു

Related Articles

Leave a Reply

Back to top button