Kozhikode

അഗസ്ത്യൻ മുഴി കൈതപ്പൊയിൽ റോഡിന്റെ അശാസ്ത്രീയമായ നിർമാണത്തിൽ ജനങ്ങൾ ദുരിതത്തിൽ.

തിരുവമ്പാടി: ആശാസ്ത്രിയമായ റോഡ് നിർമ്മാണം തൊണ്ടിമ്മൽ തിരുവമ്പാടി പ്രദേശത്തുകാർക്ക് ദുരിതമായി മാറുകയാണ്. നിരവധി യാത്രക്കാരും പരിസരവാസികളും റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണത്തിൽ ദുരിതം അനുഭവിക്കുന്നു.

കൊറോണ പ്രതിസന്ധിയിലും പ്രത്യേക ഉത്തരവിലൂടെ സമയബന്ധിതമായി പൂർത്തിയാക്കാൻ സമയം കിട്ടിയിട്ടും കരാറുകാരന്റെയും MLA യുടെ അനാസ്ഥക്കെതിരെ കോൺഗ്രസും യൂത്ത് കോൺഗ്രസും ശക്തമായി പ്രതിശേധിച്ചു. ഇനിയും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ പ്രവർത്തി മുന്നോട്ട് പോവുകയാണകിൽ ശക്തിമായ ജനകീയ പ്രക്ഷോഭത്തിന് യൂത്ത് കോൺഗ്രസും, കോൺഗ്രസും നേതൃത്വം നൽകും എന്നറിയിച്ചു.

പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി സിജു സ്വാഗതവും, ബൂത്ത് പ്രസിഡന്റ് ഗോപിനാഥൻ മുത്തേടം അദ്യക്ഷതയിൽ തിരുവമ്പാടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബോസ് ജേക്കബ്, ഉദ്ഘാടനം ചെയ്തു. ദിനേശൻ ഒഴലൂർ, TN സുരേഷ്, ജിഷാദ് വല്ലക്കാടൻ, ദാമോദരൻ, ലിബിൻ മണ്ണംപ്ലാക്കൽജോർജ് എന്നിവർ പ്രതിശേധത്തിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button