Thiruvambady
ക്ലീൻ തിരുവമ്പാടി ക്യാമ്പയിൻ; മിൽമുക്കിൽ ശുചീകരണം നടത്തി

തിരുവമ്പാടി:തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ‘ക്ലീൻ തിരുവമ്പാടി’ ക്യാമ്പയിൻ്റെ ഭാഗമായി മിൽമുക്ക് അങ്ങാടിയും പരിസരവും ശുചീകരണം നടത്തി.തിരുവമ്പാടി പോലീസ് സ്റ്റേഷൻ പരിസരത്ത് നടന്ന മഴക്കാലപൂർവ്വ ശുചീകരണ പരിപാടി ഗ്രാമപഞ്ചായത്ത് മെമ്പർ ടി കെ ശിവൻ ഉദ്ഘാടനം ചെയ്തു.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ യുകെ മനീഷ സ്വാഗതം പറഞ്ഞു, ജെപിഎച്ച്എൻ റീജ മുളവന അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ എലിപ്പനി പ്രതിരോധ ഗുളിക വിതരണവും ബോധവൽക്കരണ ക്ലാസ്സും നടത്തി. അംഗൻവാടി ടീച്ചർ സൽമത്ത്, ആശാവർക്കർ സാവിത്രി, തൊഴിലുറപ്പ് പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.







