Mukkam
സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

മുക്കം : സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി സോളിഡാരിറ്റി മുക്കം ഏരിയ കമ്മിറ്റിയും എസ്.ഐ.ഒ. മുക്കം ഏരിയാ കമ്മിറ്റിയും സംയുക്തമായി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.
എം.വി.ആർ. കാൻസർ സെന്ററുമായി സഹകരിച്ച് ചേന്ദമംഗലൂർ ഇസ്ലാഹിയ കാമ്പസിൽ നടന്ന ക്യാമ്പിലെ സ്ത്രീകളുടെ പങ്കാളിത്തം ശ്രദ്ധേയമായി. നാൽപ്പതോളംപേർ ക്യാമ്പിൽ രക്തദാനം നടത്തി.
കെ.ടി. ഇർഫാൻ, സ്വാലിഹ് ചിറ്റടി, മുനവ്വർ കാസിം, ടി.കെ. അംജദ്, ടി.എൻ. അഷ്റഫ്, ഹമദ്, സ്വലീഹ് അലി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.







