Thiruvambady

ടീംസ് ഓഫ് നെല്ലാനിച്ചാൽ വാർഷിക സമ്മേളനവും കുടുംബ സംഗമവും നടത്തി

തിരുവമ്പാടി : ജീവകാരുണ്യ പ്രവർത്തന മേഖലയിൽ കഴിഞ്ഞ ഏഴ് വർഷങ്ങളായി സമഗ്ര സേവനങ്ങൾ ചെയ്തുവരുന്ന ടീംസ് ഓഫ് നെല്ലാനിച്ചാൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ഏഴാം വാർഷിക സമ്മേളനവും കുടുംബ സംഗമവും വിവിധ പരിപാടികളോടെ സമുചിതമായി നടത്തി.

തറിമറ്റം കെയർഹോം വില്ലേജ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം മാതൃഭൂമി സീനിയർ സബ് എഡിറ്റർ അനു അബ്രാഹം ഉദ്ഘാടനം ചെയ്തു. പത്ര പ്രവർത്തന മികവിനുള്ള റെഡ് ഇങ്ക് ദേശീയ പുരസ്കാര ജേതാവായ അനു അബ്രാഹത്തിനെ സമ്മേളനത്തിൽ ആദരിച്ചു.
സൊസൈറ്റി പ്രസിഡന്റ് ബിനു ജോസഫ് വടയാറ്റുകുന്നേൽ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. സൊസൈറ്റിയുടെ സൗജന്യ മരുന്നുവിതരണ പദ്ധതിയായ മെഡിസിൻ ബോക്സിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ബോസ് ജേക്കബ് നിർവ്വഹിച്ചു.

മെഡിസിൻ വിതരണ ഉദ്ഘാടനം കൂടരഞ്ഞി അഭയ പെയിൻ ആന്റ് പാലിയേറ്റീവ് സൊസൈറ്റിക്കു മരുന്ന് കൈമാറിക്കൊണ്ട് പഞ്ചായത്തംഗം പ്രീതി രാജീവ് നിർവ്വഹിച്ചു. സഹായ ഉപകരണങ്ങൾക്കുള്ള ധനസഹായകൈമാറ്റം, നിര്യാതരായ അംഗങ്ങളെയും ഗുണഭോക്താക്കളെയും അനുസ്മരിക്കൽ, പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്, കലാസാംസ്കാരിക പരിപാടികൾ, സ്നേഹ വിരുന്ന് എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. പഞ്ചായത്ത് അംഗങ്ങളായ ബോസ് ജേക്കബ്, പ്രീതി രാജീവ്, ഹെൽ പിങ് ഹാൻഡ്സ് കൺവീനർ ഷൗക്കത്തലി കൊല്ലളത്തിൽ, അഭയ പാലിയേറ്റീവ് സെക്രട്ടറി എ ടി ജോസഫ് , ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി സിബി സ്റ്റാൻലി വെട്ടിക്കാട്ട്, ട്രഷറർ സജി മാത്യു കുറ്റിക്കാട്ടുമണ്ണിൽ, രക്ഷാധികാരി ജോസ് സഖറിയാസ് അഴകത്ത്, വൈസ് പ്രസിഡന്റ് ബോണി ജേക്കബ് അഴകത്ത്, ജോയിന്റ് സെക്രട്ടറി റംഷാദ് ചെറുകാട്ടിൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അബു മഠത്തിൽ, കെ സി ജോസഫ് എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ; സജി മാത്യു കുറ്റിക്കാട്ടുമണ്ണിൽ – പ്രസിഡന്റ്, ബിനു ജോസഫ് വടയാറ്റു കുന്നേൽ – സെക്രട്ടറി, അബു മഠത്തിൽ – ട്രഷറർ, വൈസ് പ്രസിഡന്റുമാർ ബോണി ജേക്കബ് അഴകത്ത്, ജലീൽ ഉള്ളാടൻ, ജോയിന്റ് സെക്രട്ടറിമാർ ടോമി മറ്റത്തിൽ, ഹംനത്ത് കോപ്പി ലാക്കൽ

Related Articles

Leave a Reply

Back to top button