Thiruvambady

തിരുവമ്പാടിയിൽ ആദ്യ മെഗാ പന്നി വേട്ട; ജാഗ്രതാ നിർദ്ദേശം

തിരുവമ്പാടി: കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഇന്ന് 26.05.2026 ആദ്യ മെഗാ പന്നി വേട്ട നടക്കും.
ഗ്രാമപഞ്ചായത്തിലെ പൊന്നാങ്കയം, ഒറ്റപ്പൊയിൽ എന്നീ വാർഡുകളിലാണ് പന്നി വേട്ട നിശ്ചയിച്ചിരിക്കുന്നത്.രാവിലെ 7.30 മുതൽ വൈകുന്നേരം 6.00 മണി വരെയാണ് വേട്ട നടക്കുകയെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ:വേട്ട നടക്കുന്ന ഭാഗങ്ങളിലുള്ള പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടതാണ്,

വീടുകളിലുള്ള വളർത്തുമൃഗങ്ങളെ അതാത് വീട്ടുകാർ തന്നെ സുരക്ഷിതമായി മാറ്റാനും സംരക്ഷിക്കാനും ശ്രദ്ധിക്കണമെന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, സെക്രട്ടറി ശരത് ലാൽ എന്നിവർ അറിയിച്ചു

Related Articles

Leave a Reply

Back to top button