Thiruvambady

പഠനോപകരണ വിതരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

തിരുവമ്പാടി:തറിമറ്റം പ്രതീക്ഷാ സ്വാശ്രയ സംഘത്തിന്റെയും മഹാത്‌മാ ജനശ്രീ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസും പഠനോപകരണ വിതരണവും നടത്തി. ബോധവൽക്കരണ ക്ലാസിന്റെ ഉദ്ഘാടനം തിരുവമ്പാടി ഗ്രാമപഞ്ചായത്തംഗം ബോസ് ജേക്കബ് നിർവഹിച്ചു.

പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിസ്ഥിതിക്ക് ഏൽപ്പിക്കുന്ന ദോഷങ്ങളെ കുറിച്ച് ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ വിശദീകരിച്ചു. മഴക്കാലത്ത് വ്യാപിക്കുന്ന രോഗങ്ങളെപ്പറ്റിയും അവയെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും J P H N ഗ്ലാഡിസ് സെബാസ്റ്റ്യൻ ക്ലാസെടുത്തു.

തിരുവമ്പാടി ഗ്രാമപഞ്ചായത്തംഗം പ്രീതി രാജീവ് പഠനോപകരണ വിതരണം നടത്തി. ടോമി മറ്റത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ എം.കെ തോമസ്,ജോസ് മാത്യു, ബിനു വടയാറ്റു കുന്നേൽ,ഷൈനി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button