Kodanchery

പ്രവേശനോത്സവം നടത്തി

കോടഞ്ചേരി : കോടഞ്ചേരി സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പ്രവേശനോത്സവം നടത്തി. സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന നിറപ്പകിട്ടാർന്ന ചടങ്ങിന് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ.ഹെലൻ എഫ് സി സി സ്വാഗതമാശംസിച്ചു. ലോക്കൽ മാനേജർ സിസ്റ്റർ സാലി .ടോം എഫ് സി സി അധ്യക്ഷത വഹിച്ച യോഗം, കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോന അസിസ്റ്റൻ്റ് വികാരി ഫാ. ജറാൾഡ് പല്ലാട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ വിദ്യാഭ്യാസമെന്നത് കേവലം അറിവുസമ്പാദനം മാത്രമല്ല മറിച്ച് ഒരു നല്ല വ്യക്തിയെ വാർത്തെടുക്കലാണ് എന്ന് ഉദ്ഘാടനം ഓർമിപ്പിച്ചു.

നവാഗതരായകുരുന്നുകളെ കാർട്ടൂൺ കഥാപാത്രങ്ങളുടെ വേഷപ്പകർച്ചയിലെത്തിയ കുട്ടികൾ മധുരം നൽകി, ബാൻ്റ് മേളത്തിൻ്റെ അകമ്പടിയോടെ സ്വീകരിച്ചത് കുഞ്ഞുങ്ങൾക്കും രക്ഷിതാക്കൾക്കും വേറിട്ടൊരനുഭവമായി. സ്‌കൂൾ പിടി എ പ്രസിഡണ്ട് ബിബിൻ തോമസ് കുന്നത്ത്, സ്‌കൂൾ ലീഡർ അനാബ്.സി ജോബൻ എന്നിവർ ചടങ്ങിന് ആശംസയർപ്പിച്ചു സംസാരിച്ചു .സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ജിസി പി ജോസഫ് യോഗത്തിന് നന്ദിയർപ്പിച്ചു.

Related Articles

Leave a Reply

Back to top button