Pullurampara

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ പരിസ്ഥിതിദിനം ആചരിച്ചു

പുല്ലൂരാംപാറ: സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ ജൂൺ 5-നോടനുബന്ധിച്ച് പരിസ്ഥിതിദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ‘പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, കാലാവസ്ഥയ്ക്കായി, നമ്മുടെ ഭാവിക്കായി’ എന്ന ഈ വർഷത്തെ സന്ദേശത്തെ മുൻനിർത്തി വിദ്യാർത്ഥികൾ പരിസ്ഥിതിദിന പ്രതിജ്ഞയെടുത്തു.

മുൻ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ് പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജോഷി പുല്ലുകാട്ട് അധ്യക്ഷത വഹിച്ചു. തിരുവമ്പാടി കൃഷി ഓഫീസർ ഫൈസൽ മുഖ്യാതിഥിയായി പങ്കെടുത്തു.

സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസി തോമസ് സ്വാഗതം ആശംസിച്ചു. പി.ടി.എ പ്രസിഡന്റ് സോണി മണ്ഡപത്തിൽ, അധ്യാപക പ്രതിനിധി അബ്ദുൾ റഷീദ്, വിദ്യാർത്ഥി പ്രതിനിധി ഡിയോൺ ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി റോഷിയ ജോസഫ് നന്ദി രേഖപ്പെടുത്തി.

ഗാനാലാപനം, പോസ്റ്റർ നിർമാണം, പ്രശ്നോത്തരി മത്സരം തുടങ്ങിയ വിവിധ പരിപാടികളും ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. അധ്യാപകരായ സിസ്റ്റർ ഷിനിമോൾ, ആഷിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button