Kodanchery

മലബാർ റിവർ ഫെസ്റ്റിവൽ 2026: സബ് കമ്മിറ്റി യോഗം ഇന്ന്

കോടഞ്ചേരി: ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പായ മലബാർ റിവർ ഫെസ്റ്റിവലിന്റെ 12-ാം പതിപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങി.

സബ് കമ്മിറ്റി യോഗം ഇന്ന് രാവിലെ 11 മണിക്ക് കോടഞ്ചേരി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരും. തിരുവമ്പാടി എം.എൽ.എ സി. കെ. കാസിം അധ്യക്ഷത വഹിക്കും.
മലബാർ റിവർ ഫെസ്റ്റിവൽ 2026 ജൂലൈ 30, 31, ഓഗസ്റ്റ് 1, 2 തീയതികളിലായി കോടഞ്ചേരി പഞ്ചായത്തിലെ ഇരുവഞ്ഞി പുഴയിലും ചാലിപ്പുഴയിലും നടക്കും. കേരള ടൂറിസം വകുപ്പും,കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Related Articles

Leave a Reply

Back to top button