Koodaranji

കെ.എസ്.ആർ .ടി . സി ബസ്സ് സർവ്വീസ് ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ പെരുമ്പൂള പ്രദേശത്തെ വിദ്യാർത്ഥികൾ അടക്കമുള്ള ജനങ്ങളുടെ യാത്ര ദുരിതം തിരുവമ്പാടി എം എൽ എ സി.കെ കാസീമിന്റെ ശ്രദ്ദയിൽ എത്തിച്ച ജനങ്ങൾക്ക്എം.എൽ എ യുടെ അടിയന്തര ഇടപ്പെടലിൽ പെരുമ്പൂളക്ക്.പുതിയ ബസ് സർവ്വീസ് അനുവദിച്ചു.

രാവിലെ 8 മണിക്ക് പെരുമ്പൂളയിൽ പുതിയ ബസ്സിന് സ്വീകരണം നൽകി. നൂറ് കണക്കിന് ആളുകൾ പങ്കെടുത്ത സീകരണ പരിപാടി എം എൽ എ, സി.കെ കാസീം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബോബി ഷിബു അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് ജോർജ്ജ് കുട്ടി സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ നിസാറ ബിഗം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോമസ് മാത്യു പാണ്ടിയാലപ്പടവിൽ, ഷീബ റോയ്, വിനോദ് മഞ്ഞപ്പാറ, റവ:ഫ: ജോജോ ജോസഫ്, സണ്ണി പെരികലംതറപ്പേൽകെ.എസ്.ആർ.ടി.സി .കൺട്രോളിംഗ് ഓഫീസർ ഷാജുഅജേഷ് കൊച്ചു കടുപ്പേൽ,മുഹമ്മദ് പാതിപ്പറമ്പിൽ, പൗലോസ്താന്നിമുള, ഷിജോവേലൂർ, എൻ.കെ.സി. ബാവ ജോജു പിറ്റർ, തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button