Koodaranji

പ്രതിഭാ സംഗമം സംഘടിപ്പിച്ചു

കൂടരഞ്ഞി : സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു , എസ്എസ്എൽസി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെയും, യു എസ് എസ്, എൻ എം എം എസ്, ഇൻസ്പെയർ അവാർഡ്, രൂപത സ്കോളർഷിപ്പ് എന്നിവ നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. സ്കൂൾ മാനേജർ റവ.ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ അധ്യക്ഷത വഹിച്ച പ്രതിഭാ സംഗമം 2026 എന്ന പരിപാടി തിരുവാമ്പാടി എംഎൽഎ സി കെ കാസിം ഉദ്ഘാടനം ചെയ്തു.

വിദ്യാർഥികൾ ഉന്നത പഠനത്തിനു വേണ്ടി വിദേശത്തേക്ക് പോകുന്ന പ്രവണത മാറ്റുന്നതിനായി അനുയോജ്യമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്സുകളും ആരംഭിക്കുന്നതിന് മുൻഗണന നൽകുമെന്നും മലയോര മേഖലയിലെ വിദ്യാർത്ഥികളുടെ യാത്രാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ എടുക്കുമെന്നും പ്ലസ് വണ്ണിന് ജില്ലയിൽ തന്നെ വിദ്യാർത്ഥികൾക്ക് പഠിക്കുന്നതിന് ആവശ്യമായ സീറ്റുകൾ ലഭ്യമാക്കുമെന്നും വന്യമൃഗ ശല്യം ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാർ വേണ്ടത്ര ഗൗരവം കൊടുക്കുമെന്നും അനുമോദന യോഗത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.ചടങ്ങിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബോബി ഷിബു മുഖ്യസന്ദേശം നൽകി.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷാബി ഷിയാസ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തംഗം ജിമ്മി ജോസ് പൈമ്പിള്ളിൽ, വാർഡ് മെമ്പർ സജയ് എം കെ ,പ്രിൻസിപ്പാൾ ബിനു ബേബി, ഹൈസ്കൂൾ പ്രധാനാധ്യാപകൻ സജി ജോൺ ,വിദ്യാർത്ഥി പ്രതിനിധി ജേർലിറ്റ്സ് ബാബു, പി ടി.എ പ്രസിഡൻറ് ജോസ് തോമസ് ഞാവള്ളിൽ, എംടിഎ ചെയർപേഴ്സൺ ബിജി സോബൻ, എന്നിവർ സംസാരിച്ചു.അധ്യാപകരായ റോസിലിൻ ജെയിംസ്, ഷൈനി അഗസ്റ്റിൻ, ജോയ്സ് ജോർജ്, ജോയി ജോർജ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button