Kodanchery

പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗദിനം സമുചിതമായി ആചരിച്ചു

കോടഞ്ചേരി : നെല്ലിപ്പൊയിൽ ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗാ ദിനാചരണം സംഘടിപ്പിച്ചു. ഹെൽത്തി ഏജറിംഗ് എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി, ആരോഗ്യവും ഊർജ്ജസ്വലതയോടെയും ഉള്ള വാർദ്ധക്യത്തിലേക്കുള്ള പാത ചെറുപ്പത്തിലെ ശീലിക്കുക എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് എൻസിസി കേഡറ്റുകൾക്കായി യോഗ ഇൻസ്ട്രക്ടർ ഡോ. ആഷ ജോസഫിന്റെ നേതൃത്വത്തിൽ യോഗ പരിശീലനം നടന്നു.

30 കെ ബിഎൻ എൻസിസി യൂണിറ്റ്, കോടഞ്ചേരി ഗവൺമെന്റ് കോളേജ് കൂടത്തായി സെന്റ് മേരീസ് എച്ച്.എസ്.എസ്., വേളംകോട് സെന്റ് ജോർജസ് എച്ച്.എസ്.എസ്. എന്നീ സ്ഥാപനങ്ങളിലെ എൻ.സി.സി. യൂണിറ്റുകൾ സംയുക്തമായി കൂടത്തായി സെന്റ് മേരീസ് സ്കൂളിൽ വെച്ച് യോഗാ ദിനാചരണം നടത്തി.

സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ. ബിബിൻ സി.എം.ഐയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മൂന്ന് സ്കൂളുകളിലെയും എൻ.സി.സി. ഓഫീസർമാർ അധ്യാപകർ, എൻ.സി.സി. കേഡറ്റുകൾ തുടങ്ങി 155 പേർ പങ്കെടുത്തു പങ്കെടുത്തു.

Related Articles

Leave a Reply

Back to top button