Kodiyathur

അക്ഷരപ്പുര ഉദ്ഘാടനം ചെയ്തു

കൊടിയത്തൂർ: സാക്ഷര കേരളത്തിൻ്റെ അഭിമാനമായ പി.എൻ പണിക്കരുടെ ഓർമ്മകളിൽ വായന പക്ഷാചരണ ത്തിന് സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂളിൽ തുടക്കമായി.
പി.ടി.എ വൈസ് പ്രസിഡണ്ട് സി.ടി കുഞ്ഞോയിയുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ എം.പി ജുമൈല കുട്ടികൾക്കായുള്ള അക്ഷരപ്പുര ഉദ്ഘാടനം ചെയ്തു.

പ്രധാനാധ്യാപകൻ സി.കെ അഹമ്മദ് ബഷീർ, പി.സി മുജീബ് റഹിമാൻ, എൻ.കെ ദിനേശ്, വി ശ്രീജിത്, ടി ബേനസീറ, പി.ടി അബ്ദുസലിം തുടങ്ങിയവർ സംസാരിച്ചു. വായന ദിന ക്വിസ്, വായന കാർഡ് നിർമ്മാണം പുസ്തകാസ്വാദനം, പതിപ്പ് നിർമ്മാണം തുടങ്ങിയ പരിപാടികൾ നടന്നു.

Related Articles

Leave a Reply

Back to top button