Adivaram
ആറാം വളവിൽ ചരക്കുലോറി കുടുങ്ങി ചുരത്തിൽ വൻ ഗതാഗതകുരുക്ക്

അടിവാരം:താമരശ്ശേരി ചുരത്തിൽ ആറാം വളവിൽ ചരക്ക് ലോറി യന്ത്രത്തകരാറിനെ തുടർന്ന് വഴിയിൽ കുടുങ്ങി. ലോറി കേടായി കിടക്കുന്നതിനെ തുടർന്ന് ചുരത്തിൽ ഇപ്പോൾ വലിയ രീതിയിലുള്ള ഗതാഗത തടസ്സം രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഇരുവശത്തേക്കുമുള്ള വാഹനങ്ങളുടെ നിര കൂടുകയാണ്.
ഈ സാഹചര്യത്തിൽ ചുരം വഴി യാത്ര ചെയ്യുന്ന അത്യാവശ്യ യാത്രക്കാർ തങ്ങളുടെ യാത്രാസമയം മുൻകൂട്ടി ക്രമീകരിക്കാൻ ശ്രദ്ധിക്കുക. തടസ്സം നീക്കാനും ഗതാഗതം സുഗമമാക്കാനുമുള്ള ശ്രമങ്ങൾ അധികൃതർ ആരംഭിച്ചിട്ടുണ്ടെങ്കിലും, വാഹനങ്ങൾ പൂർണ്ണമായി കടന്നുപോകാൻ കൂടുതൽ സമയമെടുത്തേക്കാം.







