Kodanchery

അജ്ഞാത ജീവിയുടെ ആക്രമണം വളർത്തു നായക്ക് പരിക്കേറ്റു

കോടഞ്ചേരി : ചെമ്പുകടവ് കോഴിക്കോടൻ ചാൽ ഉന്നതിയിൽ അജ്ഞാത ജീവിയുടെ ആക്രമത്തിൽ ചെറുവിള പുത്തൻവീട്ടിൽ ബാബുവിന്റെ നായക്ക് പരിക്കേറ്റു നായയെ രക്ഷിക്കാൻ ചെന്ന ഗ്രഹനാഥൻ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.

പ്രദേശവാസികളുടെ പരാതിയിൽ വനംവകുപ്പ് നിരീക്ഷണ ക്യാമറ സ്ഥാപിച്ച് നിരീക്ഷണം നടത്തിവരുന്നു.
പ്രദേശത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സന്ദർശനം നടത്തി.

അജ്ഞാതജീവി ഒരു പ്രദേശത്ത് മുഴുവൻ പരിഭ്രാന്തി പടർത്തുകയാണെന്നും വനം വകുപ്പ് ആർ ആർ ടി അടിയന്തരമായി പ്രദേശത്ത് തെരച്ചിൽ നടത്തി അജ്ഞാത ജീവിയെ കണ്ടെത്തണമെന്നും കൂട് സ്ഥാപിച്ച് അജ്ഞാത ജീവിയെ പിടിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും അതിനുള്ളനടപടികൾ സ്വീകരിക്കാമെന്നും താമരശ്ശേരി റേഞ്ച് ഓഫീസർ ഉറപ്പ് നൽകിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒപ്പം സ്ഥിരം സമിതി അധ്യക്ഷൻ വിൻസന്റ് വടക്കേമുറിയിൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സത്യൻ ചോലയിൽ, ജിജി എലുവാലുങ്കൽ, ചന്ദ്രൻ സി കെ, ബേബി വളയത്തിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button