മലബാർ റിവർ ഫെസ്റ്റിവൽ; തിരുവമ്പാടിയിൽ തിലാപ്പിയ മീൻപിടിത്ത മത്സരം ജൂലൈ 4ന്

കോടഞ്ചേരി:മലബാർ റിവർ ഫെസ്റ്റിവൽ 2026 ന്റെ ഭാഗമായി തിരുവമ്പാടിയിൽ തിലാപ്പിയ മീൻപിടിത്ത ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു. സീനിയർ ചേംബർ ഇന്റർനാഷണൽ തിരുവമ്പാടിയും തിരുവമ്പാടി ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പരിപാടി ഒരുക്കുന്നത്.
മത്സര വിവരങ്ങൾ
തീയതി: 2026 ജൂലൈ 4, ശനിയാഴ്ച
സമയം: രാവിലെ 8 മണി
സ്ഥലം: ലേക്ക് വ്യൂ ഫാം സ്റ്റേ, തിരുവമ്പാടി
മുഖ്യ സ്പോൺസർ മാതാ ഫിനാൻഷ്യേഴ്സ്
സമ്മാനങ്ങൾ
ഒന്നാം സമ്മാനം ₹3000 – 3 കിലോ മീൻ
രണ്ടാം സമ്മാനം ₹2000 – 2 കിലോ മീൻ
മൂന്നാം സമ്മാനം ₹1000 – 1 കിലോ മീൻ
ജംബോ ക്യാച്ച് ₹1000 –
മത്സരത്തിന് കേരള ടൂറിസം, KATPS, DTPC കോഴിക്കോട്, LSGD എന്നിവയുടെ പിന്തുണയുണ്ട്. പനയങ്ങൽ സ്റ്റീൽസ്, ഡ്രീം റോക്ക് റിസോർട്ട് എന്നിവരാണ് കോ സ്പോൺസർമാർ.
ദി ബ്രൈഡൽ ബെല്ലെ ബ്യൂട്ടി ഹബ്, ക്ലൗഡ് 7 റസ്റ്റർ, കാവുങ്ങൽ പഞ്ചകർമ്മ ചികിത്സാലയം എന്നിവരാണ് പ്രൈസ് സ്പോൺസർമാർ.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: 8592 85 1135
മലബാർ റിവർ ഫെസ്റ്റിവൽ 2026 ന്റെ 12-ാം പതിപ്പിന്റെ പ്രീ-ഇവന്റായാണ് മത്സരം നടത്തുന്നത്. ജൂലൈ 30, 31, ഓഗസ്റ്റ് 1, 2 തീയതികളിലാണ് പ്രധാന ഫെസ്റ്റിവൽ.







