Kodiyathur

ലഹരി വിരുദ്ധ ദിനാചരണം ആചരിച്ചു

കൊടിയത്തൂർ: മെക് സെവൻ കൊടിയത്തൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനാചരണം നടന്നു. കൊടിയത്തൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ അഹമ്മദ് കുട്ടി ലഹരി വിരുദ്ധ ദിനാചരണ പ്രതിജ്ഞ ചെയ്തു ഉദ്ഘാടനം ചെയ്തു. എ എം അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു.

കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രം ഡോക്ടർ ഡോ. നൗറിൻ കെ മൊയ്തീൻ മുഖ്യപ്രഭാഷണം നടത്തി. ശരീഫ് അമ്പലക്കണ്ടി, ടി.കെ അബൂബക്കർ, കെ.ടി ജുഹൈന, അഡ്വ. ഉമ്മർ പുതിയോട്ടിൽ, റഷീദ് വളപ്പിൽ തുടങ്ങിയവർ സംസാരിച്ചു. യു. ബീരാൻകുട്ടി സ്വാഗതവും നജുമുന്നിസാ മാളിയതറക്കൽ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button