Kodanchery

സെൻ്റ് ജോസഫ്സ് എൽ പി സ്‌കൂൾ ലൈബ്രറി നവീകരണം; പുസ്തകങ്ങൾ സംഭാവന ചെയ്തു

കോടഞ്ചേരി : വായന മാസാചരണത്തിന്റെ ഭാഗമായി ജെസ്സി തേൻമലയിൽ തന്റെ ഭർത്താവ് ജോസിന്റെ ഓർമ്മയ്ക്കായി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. സ്‌കൂൾ ലൈബ്രറി നവീകരണത്തിൻ്റെ ഭാഗമായാണ് ലൈബ്രറിക്ക് പുസ്‌തകങ്ങൾ നൽകിയത്. ജീവിതപങ്കാളിയുടെ ഓർമ്മ സമൂഹത്തിന് പ്രയോജനപ്പെടുന്ന രീതിയിൽ നിലനിർത്താനുള്ള ഈ മാതൃകാപരമായ പ്രവർത്തനത്തെ സ്കൂൾ അധികൃതരും അധ്യാപകരും പിടിഎ ഭാരവാഹികളും അഭിനന്ദിച്ചു.

വിദ്യാർത്ഥികൾക്ക് ഈ പുസ്തകങ്ങൾ ഏറെ ഉപകാരപ്രദമാകുമെന്ന് ഹെഡ്മിസ്ട്രെസ് ജിസ്ന ജോസ് അഭിപ്രായപ്പെട്ടു. താൻ പഠിച്ചു വളർന്ന സ്‌കൂളിന് ഭർത്താവിൻ്റെ സ്മരണക്കായി പുസ്‌തകങ്ങൾ നൽകാൻ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് കാണുന്നതെന്ന് ജെസ്സി തേൻമലയിൽ പറഞ്ഞു. പി.ടി.എ വൈസ് പ്രസിഡണ്ട് ബിബിൻ ടോം, എം. പി ടി എ പ്രസിഡണ്ട് ടിനു ടോം, സീനിയർ അസിസ്റ്റൻ്റ് ബിനു എം സെബാസ്‌റ്റ്യൻ, സ്‌റ്റാഫ് സെക്രട്ടറി സി.പി സാജിദ് സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button