Kodanchery
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി ‘സെൽഫ് എന്യുമറേഷൻ’ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

കോടഞ്ചേരി: സെൻസസ് 2027-ന്റെ ഭാഗമായി നെല്ലിപ്പൊയിൽ സെൻ്റ് ജോൺസ് ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി സെൽഫ് എന്യുമറേഷൻ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.
വിദ്യാർത്ഥികൾക്ക് സെൻസസ് സ്വയം രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പരിചയപ്പെടുത്തുകയും പോർട്ടലിന്റെ ഉപയോഗരീതി വിശദീകരിക്കുകയും ചെയ്തു.
പരിശീലനത്തിൽ രജിസ്ട്രേഷൻ ഘട്ടങ്ങൾ, വിവരങ്ങൾ കൃത്യമായി നൽകേണ്ടതിന്റെ പ്രാധാന്യം, ഡിജിറ്റൽ സേവനങ്ങളുടെ പ്രായോഗിക ഉപയോഗം എന്നിവ അവതരിപ്പിച്ചു.
ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ റോബിൻസൺ തോമസ് ക്ലാസുകൾക്ക് നേതൃത്വം നൽകി.
ഹെഡ്മിസ്ട്രസ് ഷില്ലി സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ച പരിശീലന പരിപാടിയിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ മുഴുവൻ വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു. യൂണിറ്റ് അംഗങ്ങൾക്കായി നടത്തിയ പരിശീലനം സെൽഫ് എന്യുമറേഷൻ നടപടികളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കാൻ സഹായകമായി.







