Kodanchery

മലബാർ റിവർ ഫെസ്റ്റിവൽ KL11 അഡ്വഞ്ചർ ഫൺ ട്രാക്ക് ഓഫ്‌റോഡ് ചാമ്പ്യൻഷിപ്പ് ജൂലൈ 19ന്

കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവലിന് മുന്നോടിയായി പ്രീ ഇവന്റിന്റെ ഭാഗമായി ഓഫ് റോഡ് ചാമ്പ്യൻഷിപ്പ് നടത്തുന്നു. ഓഫ്‌റോഡ് ട്രാക്കിലൂടെ വാഹനം ഓടിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും ഇതുവരെ അവസരം ലഭിച്ചിട്ടില്ലേ എങ്കിൽ ഇതാണ് നിങ്ങളുടെ അവസരം.

KL11 അഡ്വഞ്ചർ ഫൺ ട്രാക്ക് ഒരു മത്സരമല്ല. ഓഫ്‌റോഡിംഗ് ഇഷ്ടപ്പെടുന്ന എല്ലാവർക്കുമായി ഒരുക്കിയിരിക്കുന്ന സൗഹൃദപരമായ സോഫ്റ്റ് ട്രാക്ക് അനുഭവമാണ് ഇത്. സ്റ്റോക്ക് അല്ലെങ്കിൽ മോഡിഫൈഡ് 4×4 വാഹനം സ്വന്തമായുള്ളവർക്ക് സുരക്ഷിതമായ അന്തരീക്ഷത്തിൽ ഓഫ്‌റോഡിംഗ് ആസ്വദിക്കാനും, പുതിയ അനുഭവങ്ങൾ നേടാനും, മറ്റ് ഓഫ്‌റോഡ് പ്രേമികളുമായി സൗഹൃദം പങ്കിടാനുമുള്ള മികച്ച വേദിയാണിത്.

സ്റ്റോക്ക്, മോഡിഫൈഡ്, ലേഡീസ് വിഭാഗങ്ങൾ സമ്മാനങ്ങൾക്കായുള്ളതല്ല; വാഹനങ്ങളുടെ ക്രമീകരണത്തിനും ഗ്രൂപ്പിംഗിനുമായി മാത്രമാണ്.

വേദി: തുഷാരഗിരി അഡ്വഞ്ചർ പാർക്ക് ( ഈരൂട് കൈനടി എസ്റ്റേറ്റ്)
📅 തീയതി: 2026 ജൂലൈ 19.

Related Articles

Leave a Reply

Back to top button