Mukkam

ഡി.വൈ.എഫ്.ഐ. ജില്ലാസമ്മേളനത്തിന് പതാകയുയർന്നു

മുക്കം : ഡി.വൈ.എഫ്.ഐ. പതിനാറാം ജില്ലാ സമ്മേളനത്തിന് മുക്കത്ത് പതാക ഉയർന്നു. പൊതുസമ്മേളനനഗരിയായ മുക്കം കെ.കെ. സ്മാരകമന്ദിര പരിസരത്തെ ‘ടി.പി ദാസൻ നഗറിൽ’ സ്വാഗതസംഘം ചെയർമാൻ ടി. വിശ്വനാഥൻ പതാകയുയർത്തി. ജൂലായ് 12 മുതൽ 14 വരെ മുക്കത്താണ് ജില്ലാസമ്മേളനം. സമ്മേളനത്തോടനുബന്ധിച്ച് ജില്ലയിലെ മുഴുവൻ യൂണിറ്റുകളിലും പതാകദിനം ആചരിച്ചു.

ബേപ്പൂർ നടുവട്ടത്തെ രാജീവൻസ്മാരക സ്തൂപത്തിൽനിന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാനകമ്മിറ്റിയംഗവും ജില്ലാ വൈസ് പ്രസിഡന്റുമായ കെ. ഷെഫീഖിന്റെ നേതൃത്വത്തിൽ എത്തിയ കൊടിമരജാഥയും സി.കെ. ഷിബിന്റെ സ്മൃതിമണ്ഡപത്തിൽനിന്ന്‌ സംസ്ഥാനകമ്മിറ്റിയംഗം കെ.എം. നിനുവിന്റെ നേതൃത്വത്തിലെത്തിയ പതാകജാഥയും അഗസ്ത്യൻമുഴിയിൽ സംഗമിച്ച് പൊതുസമ്മേളനനഗരിയിലെത്തി.

പതാക സ്വാഗതസംഘം ട്രഷറർ വി.കെ. വിനോദും കൊടിമരം സ്വാഗതസംഘം ജനറൽ കൺവീനർ ദിപു പ്രേംനാഥും ഏറ്റുവാങ്ങി. തുടർന്ന്, വാദ്യമേളങ്ങളുടെയും വെടിക്കെട്ടിന്റെയും അകമ്പടിയോടെ പതാകയുയർത്തി. ജില്ലാപ്രസിഡന്റ് കെ. അരുൺ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ കെ.എം. സച്ചിൻദേവ്, പി.സി. ഷൈജു, സംസ്ഥാനകമ്മിറ്റിയംഗം കെ.എം. നിനു, ജില്ലാ സെക്രട്ടറി എൽ.ജി. ലിജീഷ്, ടി. അതുൽ, സ്വാഗതസംഘം കൺവീനർ ദിപു പ്രേംനാഥ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button