ലഹരി വിരുദ്ധ ബോധവൽക്കരണവുമായി മഞ്ഞുവയൽ വിമല യു.പി സ്കൂൾ

നെല്ലിപ്പൊയിൽ: ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ജീവിതത്തിൽ നിന്ന് മദ്യവും മയക്കുമരുന്നും ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളെ പൂർണ്ണമായും തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ തൂഫാൻ കിക്ക് കോടഞ്ചേരി പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാനും വാർഡ് മെമ്പറുമായ വിൻസെന്റ് വടക്കേമുറിയിൽ ഉദ്ഘാടനം ചെയ്തു.
ലഹരി വിമുക്ത തലമുറയെ വാർത്തെടുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് വിദ്യാർത്ഥികൾ തൂഫാൻ കിക്കിൽ പങ്കാളികളായി.
പ്രതിജ്ഞ, ലഘുലേഖ വിതരണം, ഫ്ലാഷ് മോബ്, സുംമ്പ ഡാൻസ്, കയ്യൊപ്പ് ക്യാമ്പയിൻ, വീഡിയോ പ്രദർശനം, റാലി, കുട്ടിച്ചങ്ങല, പ്ലക്കാർഡ് നിർമ്മാണം, ചിത്രരചനാ മത്സരം എന്നിവയും നടത്തി.
പ്രധാനധ്യാപകൻ ജിബിൻ പോൾ, സിസ്റ്റർ ജിജി ജോർജ്, അനുപമ ജോസഫ്, അഖിലമോൾ സി.ബി, ലിഞ്ജു തെരെസ് വിത്സൺ, ഷബീർ കെ.പി തുടങ്ങിയവർ നേതൃത്വം നൽകി.







