Koombara

മലബാർ റിവർ ഫെസ്റ്റിവൽ കക്കാടംപൊയിൽ കാറ്റാടിക്കുന്നിലേക്ക് ട്രക്കിങ്ങ് സംഘടിപ്പിച്ചു

കക്കാടംപൊയിൽ : മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രീ-ഇവന്റിന്റെ ഭാഗമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തും ഗ്രീൻസ് കൂടരഞ്ഞിയും സംയുക്തമായി സംഘടിപ്പിച്ച കക്കാടംപൊയിൽ മുതൽ കാറ്റാടിക്കുന്ന് വ്യൂ പോയിന്റ് വരെയുള്ള ട്രക്കിങ്ങ് വേറിട്ട അനുഭവമായി.

മൺസൂൺ കാലത്തെ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് കുട്ടികളും സ്ത്രീകളും ഉൾപ്പെടെ വിവിധ പ്രായത്തിൽ പെട്ട നൂറുകണക്കിനാളുകൾ ട്രക്കിങ്ങിൽ പങ്കാളികളായി.യാത്ര തിരുവമ്പാടി എം.എൽ.എ സി കെ കാസിം ഫ്ലാഗ് ഓഫ് ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു അധ്യക്ഷത വഹിച്ചു.

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജുകുട്ടി കക്കാടംപൊയിൽ,
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, ജില്ല പഞ്ചായത്ത് മെമ്പർ രാജേഷ് എടവലത്ത്, സ്ഥിതിരം സമതി ചെയർമാൻമാരയ നിസാറ ബീഗം, ആയിഷ ബി ഷിയാസ്,
ബ്ലോക്ക് പഞ്ചായത്ത് അംഗം ജിമ്മി ജോസ് പൈപ്പള്ളിയിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലീലാമ്മ ദേവസ്യ, ഷീബ റോയ്, സക്കീന സലീം, ബാബു ചെല്ലന്തറയിൽ, ടോമി പ്ലാത്തോട്ടം, അജു ഇമ്മാനുവൽ, തങ്കച്ചൻ മാതാളികുന്നേൽ, ജോയ് മച്ചുകുഴിയിൽ, പി. സി. ജോസഫ് പുളിമൂട്ടിൽ , ജയേഷ് സ്രാമ്പിക്കൽ , ജിമ്മി ചെറുകാട്ടിൽ, എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button