Mukkam

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രകടനവും പൊതു സമ്മേളനവും നടത്തി

മുക്കം : ജൂലൈ 12,13,14 തിയ്യതികളിലായി മുക്കത്ത് വെച്ച് നടക്കുന്ന ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രകടനവും പൊതു സമ്മേളനവും മുക്കത്തെ പ്രകമ്പനം കൊള്ളിച്ചു.
ആയിരക്കണക്കിന് യവതി-യുവാക്കള്‍ അണി നിരന്ന പ്രകടനം ജില്ലയിലെ ഡിവൈഎഫ്ഐയുടെ കരുത്ത് വിളിച്ചോതുന്നതായി മാറി.

പൊതുസമ്മേളനം അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹീം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.അരുണ്‍ അധ്യക്ഷത വഹിച്ചു.കേന്ദ്ര എക്സിക്യുട്ടീവ് അംഗം ജെയ്ക് സി തോമസ് ,സംസ്ഥാനപ്രസിഡന്റ്വി.വസീഫ്,ജില്ലസെക്രട്ടറിഎല്‍.ജി.ലിജീഷ്,പി.സി.ഷൈജു,കെ.എം.സച്ചിന്‍ദേവ്,കെ.എം.നിനു,കെ.ഷഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു.സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ദിപു പ്രേംനാഥ് സ്വാഗതവും,ജാഫര്‍ ഷരീഫ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button