Thiruvambady

അൽഫോൻസാ കോളേജിൽ ‘ന്യൂറോവേഴ്സ്’; ഐക്യു അസസ്മെന്റും; സൈക്കോളജി എക്സിബിഷനും നാളെ നടക്കും

തിരുവമ്പാടി: അൽഫോൻസാ കോളേജ് തിരുവമ്പാടിയിലെ പി.ജി. ഡിപ്പാർട്ട്മെന്റ് ഓഫ് സൈക്കോളജിയുടെ ആഭിമുഖ്യത്തിൽ ‘ന്യൂറോവേഴ്സ് (Neuroverse) – Every Mind Has a Story’ എന്ന പേരിൽ ഐക്യു അസസ്മെന്റും സൈക്കോളജി എക്സിബിഷനും ജൂലൈ 14 (ചൊവ്വ) രാവിലെ 9.30 മുതൽ വൈകിട്ട് 3.00 വരെ കോളേജ് ക്യാമ്പസിൽ നടക്കും. പരിപാടി തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം ഉദ്ഘാടനം ചെയ്യും.

മനഃശാസ്ത്രത്തിന്റെ വിവിധ മേഖലകളെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുകയും മനുഷ്യ മനസ്സിന്റെ പ്രവർത്തനങ്ങളും ചിന്താരീതികളും കൂടുതൽ മനസ്സിലാക്കാൻ അവസരമൊരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കും പരിപാടിയിൽ പങ്കെടുക്കാം.

സൈക്കോളജി പ്രദർശനങ്ങൾ, മനഃശാസ്ത്ര പരീക്ഷണങ്ങൾ, ഐക്യു അസസ്മെന്റ് പ്രവർത്തനങ്ങൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. കൂടാതെ ആർ.സി.ഐ. (Rehabilitation Council of India) ലൈസൻസുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സൗജന്യ കൗൺസിലിംഗ് സേവനവും ക്യാമ്പിൽ ലഭ്യമാകും. ക്യാമ്പിലെ എല്ലാ അസസ്മെന്റുകളും പരിശോധനകളും കൗൺസിലിംഗ് സേവനങ്ങളും സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. അസസ്മെന്റുകൾ മാർഗനിർദേശത്തിനായി മാത്രമുള്ളതാണെന്നും മെഡിക്കൽ രോഗനിർണയം നൽകില്ലെന്നും വ്യക്തമാക്കി.

പരിപാടിയിലേക്കുള്ള രജിസ്ട്രേഷൻ ഫീസ് ₹50 ആണ്.

കൂടുതൽ വിവരങ്ങൾക്ക്: Ms. Krishna Prabhakar: 6282826519
Ms. Sneha Mathew: 8943243411.

Related Articles

Leave a Reply

Back to top button