Kodanchery

നാടിന്റെ ഓര്‍മ്മകള്‍ പുതുക്കി പ്രൗഢോ ജ്ജ്വലമായി യു കെ യിലെ കോടഞ്ചേരിക്കാരുടെ 19 മത്‌ മെഗാ സംഗമം

കോടഞ്ചേരി : കോടഞ്ചേരിയില്‍ നിന്നും യുകെയിലേക്ക് കുടിയേറിയവരുടെ പത്തൊന്പതാമത്‌ വാര്‍ഷിക സംഗമം ഡെവണിലെ ഹേട്രീ ആക്ടിവിറ്റി സെന്റ്ററിൽ വച്ച് ജൂലൈ 10,11,12 തീയതികളില്‍ നടത്തപ്പെട്ടു.

2008 ല്‍ ആരംഭിച്ച കോടഞ്ചേരി സംഗമം യുകെയിലുള്ള കോടഞ്ചേരിക്കാരുടെ വർഷം തോറുമുള്ള സംഗമ വേദിയാണ്, പ്രായഭേദമെന്ന്യേ കോടഞ്ചേരിക്കാര്‍ ഒത്തുകൂടുകയും തങ്ങളുടെ ഗൃഹാതുര ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയും പുതു തലമുറക്ക് വ്യത്യസ്ത അനുഭവങ്ങള്‍ പകര്‍ന്നുകൊടുക്കുകയും ചെയ്യുന്ന ഈ കൂട്ടായ്മ എല്ലാ വര്‍ഷവും നാട്ടില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു.

നൂറിലധികം ആളുകൾ പങ്കെടുത്ത ഇത്തവണത്തെ സംഗമം പതിവു പോലെ മൂന്നു ദിവസം നീണ്ടു നിന്ന കലാ, സാംസ്‌ക്കാരിക, കായിക പരിപാടികള്‍ വെള്ളിയാഴ്ച വൈകുന്നേരം കോടഞ്ചേരി സ്വദേശിയായ ഫാദര്‍ ലൂക്ക് മരപ്പിള്ളി നേതൃത്വം നല്‍കിയ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു.

കോടഞ്ചേരി പഞ്ചായത്ത് ഉൾപ്പെടുന്ന തിരുവമ്പാടി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം എൽ എ ശ്രീ സി കെ കാസിം, പഞ്ചായത്ത് ഭാരവാഹികൾ, പാരിഷ് പ്രീസ്റ്, മറ്റ് പൗരപ്രമുഖർ തുടങ്ങി നാട്ടിൽ നിന്നുള്ള നിരവധി പേരുടെ ആശംസാ സന്ദേശ വിഡിയോകൾ ഉദ്‌ഘാടന ചടങ്ങിന് മാറ്റുകൂട്ടി.

Related Articles

Leave a Reply

Back to top button