Kodanchery

സിസ്റ്റർ ലൂയിസ് ലാറ്റോ എഫ്.സി.സി അന്തരിച്ചു

കോടഞ്ചേരി: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തിലെ താമരശ്ശേരി സെന്റ് ഫ്രാൻസിസ് പ്രൊവിൻസ്, ഈരൂട് അൽഫോൻസാ കോൺവെന്റ് അംഗമായിരുന്ന സിസ്റ്റർ ലൂയിസ് ലാറ്റോ എഫ്.സി.സി (87) അന്തരിച്ചു

പാലാ രൂപതയിൽ ഭരണങ്ങാനം ഇടവകയിൽ ചെറ്റാലിൽ തോമസ് അന്ന ദമ്പതികളുടെ 6 മക്കളിൽ മൂത്ത മകളാണ്.

താമരശ്ശേരി സെന്റ് ഫ്രാൻസിസ് പ്രൊവിൻസിന്റെ മുൻ പ്രൊവിൻഷ്യൽ സുപ്പീരിയറും അസിസ്റ്റന്റ് പ്രൊവിൻഷ്യലും ആയിരുന്ന സിസ്റ്റർ കോടഞ്ചേരി, കൂടത്തായി എന്നിവിടങ്ങളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അസീസി ഭവൻ മലാപ്പറമ്പ്, ആന്റോ ഭവൻ മുക്കം, വിമലഗിരി എഫ്.സി കോൺവെന്റ് കരിമ്പ് , സാന്ത മരിയ കോൺവെന്റ് മോദെന(ഇറ്റലി ) എന്നീ ഭവനങ്ങളിൽ അംഗമായിരുന്നു.

സംസ്കാരം : നാളെ (28.07.2026 ) ഉച്ചകഴിഞ്ഞ് 2.30 ന് ഈരൂട് അൽഫോൻസാ കോൺവെന്റ് ചാപ്പലിൽ വിശുദ്ധ കുർബാനയോട് കൂടി ആരംഭിക്കുന്നതാണ്.

Related Articles

Leave a Reply

Back to top button