Kodanchery

മലബാർ റിവർ ഫെസ്‌റ്റിവൽ ; വനിതകളുടെ വടംവലി മത്സരം സി കെ കാസിം എംഎൽഎ ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: സംസ്ഥാന ടൂറിസം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ല ടുറിസം പ്രമോഷൻ കൗൺസിൽ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്‌റ്റിവൽ 12 -ാം മത് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിൻ്റെ ഭാഗമായി നടത്തിയ വനിതകളുടെ വടംവലി മത്സരവും ഗ്രാമപഞ്ചായത്ത് മെമ്പർമാരുടെ സൗഹൃദ വടംവലി മത്സരവും നെല്ലിപ്പൊയിലിൽ സി.കെ. കാസിം എം എൽ എ ഉദ്ഘാടനം ചെയ്തു.

സ്പോർട്സും മറ്റു കായിക വിനോദങ്ങളിലൂടെയും മലബാറിന്റെ ടൂറിസം സാധ്യതകൾ പ്രീ ഇവന്റുകളിലൂടെ അന്താരാഷ്ട്ര രംഗത്ത് ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുമെന്ന് വനിതകളുടെ വടംവലി മത്സരം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അന്നകുട്ടി ദേവസ്യ അധ്യക്ഷത അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോബി ഇലന്തൂർ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റിയാന സുബൈർ, വിൻസെന്റ് വടക്കേമുറിയിൽ,മിനി സണ്ണി, അഡ്വഞ്ചർ ടൂറിസം സി.ഒ ബിനു കുര്യാക്കോസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വിൽസൺ തറപ്പേൽ, ശിവദാസൻ താഴെ പാലാട്ട്, ജിജി എലുവാലുങ്കൽ നാൻസി ജോഷി,റൂബി തമ്പി, ബിന്ദു ജോർജ്, സത്യൻ ചോലയിൽ, ബേബി വളയത്തിൽ, റെജി തമ്പി, സജിനി രാമൻകുട്ടി. റിവർ ഫെസ്റ്റിവൽ കോഡിനേറ്റർമാരായ പോൾസൺ അറയ്ക്കൽ, ബിജു ഒത്തിക്കൽ സാബു മനയിൽ, സാബു അവണ്ണൂർ മനോജ് ടി കുര്യൻ എന്നിവർ പ്രസംഗിച്ചു.

വിജയികൾ: ഒന്നാം സമ്മാനം റെഡ് സ്റ്റാർ ഇരുട് , രണ്ടാം സമ്മാനം ടൗൺ ടീം ഇരുട് ,
മൂന്നാം സ്ഥാനം ശ്രേയസ് അമ്പല മീത്തൽ കൊടുവള്ളി. ഗ്രാമപഞ്ചായത്ത് മെമ്പർമാർ തമ്മിൽ നടന്ന സൗഹൃദ വടംവലി മത്സരത്തിൽ ഒന്നിനെതിരെ 2 ഗെയിമിന് വനിതാ ടീം വിജയിച്ചു. വിജയികൾക്കുള്ള സമ്മാനദാനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദേവസ്വ നിർവഹിച്ചു.

Related Articles

Leave a Reply

Back to top button