Karassery

കാരശ്ശേരി നോർത്തിൽ സുരക്ഷ പെയിൻ & പാലിയേറ്റീവ് മേഖല കമ്മിറ്റി രൂപീകരിച്ചു

കാരശേരി: കോഴിക്കോട് ജില്ലക്കകത്ത് 16 സോണലുകളിലായി ആയിരക്കണക്കിന് വളണ്ടിയർമാരെ അണിനിരത്തി പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്ന സുരക്ഷ പെയിൻ & പാലിയേറ്റീവിന് കാരശ്ശേരി നോർത്ത് മേഖല കമ്മിറ്റി രൂപീകരിച്ചു.

തേക്കും കുറ്റി ഇ.കെ നായനാർ സ്മാരക മന്ദിരത്തിൽ യു.പി മരക്കാരിൻ്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.

തിരുവമ്പാടി സോണൽ കൺവീനർ ഗിരീഷ് കാരക്കുറ്റി, കെ ശിവദാസൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ സുനില കണ്ണങ്കര എന്നിവർ സംസാരിച്ചു. കെ.കെ നൗഷാദ് സ്വാഗതവും ബഷീർ കെ.കെ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: രമേശൻ കളരിക്കണ്ടി (ചെയർമാൻ), അബ്ദുസമദ് തടത്തിൽ, സുനില കണ്ണങ്കര, യു.പി മരക്കാർ (വൈസ് ചെയർമാൻമാർ), കെ.കെ നൗഷാദ് (കൺവീനർ), ഷൈനി, അബ്ദുസ്സലാം മുരിങ്ങേക്കല്‍, സുരേഷ് ബാബു കാരാട്ട് (ജോയിൻ കൺവീനർമാർ), ബഷീർ കെ.കെ (ട്രഷറർ), സജി തോമസ് (രക്ഷാധികാരി ചെയർമാൻ).

Related Articles

Leave a Reply

Back to top button