Kodanchery

മലബാർ റിവർ ഫെസ്റ്റ് വൈറ്റ് വാട്ടർ കയാക്കിംഗ് തുഷാരഗിരിയിൽ ബ്രഷ് സ്ട്രോക്സ് നടത്തി

തുഷാരഗിരി: മലബാർ റിവർ ഫെസ്റ്റിവൽ 2026 രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് കോടഞ്ചേരി ഗ്രാമപഞ്ചായത്തും തുഷാരഗിരി ഡി ടിപിസി ഹണി റോക്ക് റിസോർട്ട് കേരള ചിത്രകല പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ 40 ഓളം കലാകാരന്മാർ തുഷാരഗിരിയിൽ തൽസമയം ക്യാൻവാസിൽ ബ്രഷ് സ്ട്രോക്സ് എന്ന പേരിൽ വർണ്ണ വിസ്മയം തീർത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വിൻസെന്റ് വടക്കേമുറിയിൽ റിയാനസ് സുബൈർ, മിനി സണ്ണി,കേരള ചിത്രകല പരിഷത്ത് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സി കെ ഷിബുരാജ്. സെക്രട്ടറി ഷാജു നിരവത്ത്, തുഷാരഗിരി വനസംരക്ഷണസമിതി പ്രസിഡണ്ട് ബേബി കോട്ടപ്പള്ളി, ബെനിറ്റോ ചാക്കോ, ഷെല്ലി മാത്യു, എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button