Adivaram
ചുരത്തിൽ നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേക്ക് വീണു അപകടം

അടിവാരം : താമരശ്ശേരി ചുരം 9ാം വളവിന് താഴേ ബൊലേറോ ജിപ്പ് താഴെയ്ക്ക് പതിച്ചു.യാത്രക്കാർക്ക് കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
യാത്രക്കാരായ ഏഴ് പേരും സുരക്ഷിതരാണ്. ഹൈവേ പോലീസും ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.ഏഴുപേർ പേരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്, അരീക്കോട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം.







