Thiruvambady

ഒഴുക്കിൽ പെട്ട് കാണാതായ യുവാവിനു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.

തിരുവമ്പാടി: ഇന്നലെ മല വെള്ളപ്പാച്ചിലിൽ ഉറുമിയിൽ കാണാതായ ഹാനി റഹിമാനു (17) വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു.

ഇന്നലെ രാത്രി പ്രതികൂല കാലാവസ്ഥയെ തുടർന്ന് നിർത്തിവെച്ച തിരച്ചിൽ ഇന്ന് രാവിലെയാണ് പുനരാരംഭിച്ചത്.

ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് മഴ കുറവുണ്ട്. മുക്കം ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആണ് തിരച്ചിൽ. തിരുവമ്പാടി പോലീസും സമീപ പ്രദേശങ്ങളിലെ വിവിധ സന്നദ്ധ സേന ഗ്രൂപ്പുകളും തിരച്ചിലിൽ സഹായിക്കുന്നു.

തിരുവമ്പാടി പോലീസ് സർക്കിൾ ഇൻസ്പെകടർ ഷജു ജോസഫ്, തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റോബർട്ട് നെല്ലിക്കത്തെരുവിൽ, വിത്സൻ മാത്യു താഴത്തുപറമ്പിൽ എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് തിരച്ചിലിന് നേതൃത്വം നൽകുന്നു.

യുവാവ് ഒഴുക്കിൽ പെട്ട സ്ഥലത്തിന്റെ താഴോട്ട് രണ്ടു കിലോമീറ്റർ ചുറ്റളവിൽ ആണ് ഇപ്പോൾ പരിശോധന നടത്തുന്നത്.

Related Articles

Leave a Reply

Back to top button