Kozhikode

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഹോട്ടലുകള്‍ തുറക്കേണ്ടതില്ലെന്ന് ഹോട്ടല്‍ ഉടമകള്‍

കോഴിക്കോട്: തിങ്കളാഴ്ച കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഹോട്ടലുകള്‍ തുറന്നേക്കില്ല. കോവിഡ് വ്യാപന സമയത്ത് ഹോട്ടലുകള്‍ തുറന്നാല്‍ ഗുരുതര സാഹചര്യം ഉണ്ടാകുമെന്നാണ് ഹോട്ടല്‍ ഉടമകളുടെ നിലപാട്. ഹോട്ടലുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ തിങ്കളാഴ്ച ഹോട്ടല്‍ ആന്‍ഡ് റെസ്റ്റൊറന്റ് അസോസിയേഷന്‍ തീരുമാനമെടുക്കും.

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് ഹോട്ടലുകള്‍ തുറക്കേണ്ടെന്ന തീരുമാനം. തിങ്കളാഴ്ച കോഴിക്കോട് ജില്ലയിലെ ഭൂരിഭാഗം ഹോട്ടലുകളും തുറക്കേണ്ടതില്ലെന്ന കാര്യത്തില്‍ ഏകദേശ തീരുമാനമായി കഴിഞ്ഞു.

ഏതൊക്കെ സ്ഥലങ്ങളില്‍ എങ്ങനെയുള്ള തീരുമാനങ്ങള്‍ എടുക്കണമെന്ന കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റൊറന്റ് അസോസിയേഷന്‍ യൂണിറ്റ് കമ്മറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യൂണിറ്റുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതിന് ശേഷമാകും കോഴിക്കോട് ജില്ലയില്‍ എന്നുമുതല്‍ ഹോട്ടലുകള്‍ തുറക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക.

അതേസമയം ഹോട്ടലുകള്‍ കൂടി തുറന്നാല്‍ രോഗവ്യാപനം കൂടുതലാകാന്‍ സാധ്യതയുള്ളതിനാല്‍ ജൂലൈ 15 വരെ ഒരു ഹോട്ടലുകളും തുറക്കേണ്ടതില്ലെന്നാണ് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റൊറന്റ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെയും തീരുമാനം.

Related Articles

Leave a Reply

Back to top button